എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
അബുദാബി, United Arab Emirates
നല്ല ചിത്രങ്ങള്‍ കാണുവാന്‍ ബ്ലോഗ്‌ ഒരു അവസരമായപോള്‍ അതുപോലുള്ള ചിത്രങ്ങള്‍ എടുക്കാനാവില്ലേ എന്നൊരു മോഹം തോന്നി. കൈയിലുള്ള പി&എസ് വച്ച് ഞാന്‍ അര്മാടികുന്നു. കാണുക. നന്നായി തെറി വിളികുക. നന്നാകുമോ എന്ന് നോക്കാം.

2008 ഡിസംബർ 29, തിങ്കളാഴ്‌ച

അബുദാബിയും ഞാനും

രണ്ടായിരത്തെട്ടിലെ ഒരു സുപ്രഭാതത്തില്‍ ഞാനും അബുദാബിയിലെ ജനപ്രവാഹതിന്ടെ ഒരു ഭാഗമായി മാറി. നീണ്ട എട്ടു വര്‍ഷത്തെ സൗദി ജീവിതത്തിനു ശേഷം കിട്ടിയ ഓഫര്‍ ആയിരുന്നതിനാല്‍ വളരെ പ്രതീക്ഷകള്‍ ഈ യാത്രയില്‍ ഉണ്ടായിരുന്നു. സൌദിയില്‍ വച്ചു ബ്ലോഗിലൂടെ UAE കുറെയൊക്കെ പരിചയമായിരുന്നു.അതുല്യമ്മയും കുറുമാനും തുടങ്ങി ബ്ലോഗിലെ പുലികളെല്ലാം എന്നെ നഷ്ടപെട്ട വായനയുടെ പുതിയ ലോകത്തെക് കൊണ്ടുപോയി. വെറുതെ ഒരു രസത്തിനായി ഈ ബ്ലോഗ് തുടങ്ങി. വെബിലും കമ്പ്യൂട്ടറിലും ഉള്ള എന്റെ പരിമിതമായ അറിവുകളുടെ പരീക്ഷണ ശാലയാണ് ഈ ബ്ലോഗ്. തെറ്റുകളും കുറവുകളും കണ്ടേക്കാം.ക്രീയാത്മകമായ വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നു.

അപ്പോള്‍ ഇനിയും കാണാം.ബൂലോഗത്ത് ഞാനും കൂടട്ടെ.

കോവാലന്‍

അഭിപ്രായങ്ങളൊന്നുമില്ല: