എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
അബുദാബി, United Arab Emirates
നല്ല ചിത്രങ്ങള്‍ കാണുവാന്‍ ബ്ലോഗ്‌ ഒരു അവസരമായപോള്‍ അതുപോലുള്ള ചിത്രങ്ങള്‍ എടുക്കാനാവില്ലേ എന്നൊരു മോഹം തോന്നി. കൈയിലുള്ള പി&എസ് വച്ച് ഞാന്‍ അര്മാടികുന്നു. കാണുക. നന്നായി തെറി വിളികുക. നന്നാകുമോ എന്ന് നോക്കാം.

2015, ഫെബ്രുവരി 17, ചൊവ്വാഴ്ച


http://mathematicsschool.blogspot.com എന്ന ബ്ലോഗില്‍മാലിന്യസംസ്കരണം കീറാമുട്ടിയല്ല എന്നാ പോസ്റ്റില്‍എഴുതിയ കമന്റിന് മറുപടിയായി ലഭിച്ച ചില പ്രതികരണങ്ങള്‍ആണ് എന്നെ ഈ പോസ്റ്റിനുപ്രേരിപ്പിച്ചത്
ശ്രീ അപ്പുണ്ണി,

കമന്റുകളി ശ്രീ നിരക്ഷര, സുദേഷ്, പ്രദീപ് മാട്ടര മുതലായവ മുന്നോട്ടുവച്ച ആശങ്കകക്ക് ഉത്തരം തരാ ശ്രമിക്കാമോ? നമ്മുടെ വീടുകളി ഉപയോഗിക്കുന്ന തരത്തിലുള്ള ബയോഗ്യാസ് പ്ലാന്റുക സുരക്ഷാകാരണങ്ങളാ (സ്ലറിയി തോതിലുള്ള രോഗാണുക്കളുടെ സാന്നിധ്യം) വിദേശത്ത് ഉപയോഗിക്കാറില്ല എന്ന് രംഗത്ത് ജോലി ചെയ്യുന്ന ശ്രീ സുധീഷ് പറഞ്ഞത് മുകളി എടുത്തെഴുതിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ. മറിച്ച് സ്ലറി നിബന്ധമായും പാസ്ചറൈസ് ചെയ്തതിനുശേഷം മാത്രം പുറത്തേക്ക് വിടുന്ന പ്ലാന്റുകളാണ് അവിടത്തെ നിയമം അനുവദിക്കുന്നത്. 

ഇതേ പ്രശ്നം നമ്മുടെ വീടുകളിലുള്ള ബയോഗ്യാസ് പ്ലാന്റുകളിലെ സ്ലറിക്കും ഉണ്ടാകില്ലേ? സ്ലറിയിലെ വിഷാംശം ഇല്ലാതാക്കാ നമുക്ക് പാസ്ചറൈസേഷന് പകരം കന്പോസ്റ്റിംഗ് മതിയാകുമോ? വിദേശത്ത് എന്തുകൊണ്ട് പാസ്ചറൈസേഷ നിബന്ധമാക്കുന്നു? വിഷയത്തി ഇപ്പോഴുള്ള അറിവ് എന്താണെന്ന് അവലംബങ്ങ സഹിതം വ്യക്തമാക്കുന്ന ഒരു ലേഖനം താങ്ക എഴുതിയാ അത് ഒട്ടേറെപ്പേരെ സഹായിക്കുമെന്ന് തോന്നുന്നു. “”
ആദ്യമായി Bacteria and Pathogens എന്നിവയെ പറ്റിയുള്ള അബദ്ധധാരണകള്‍മാറ്റേണ്ടതുണ്ട് എന്നു തോന്നുന്നു. ഓരോ ജീവജാലങ്ങളിലും അവയുടെ ആന്തരികപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ദശലക്ഷക്കണക്കിനു Bacteriaകളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്‌. മനുഷ്യന്റെ ഉമിനീരില്‍മുതല്‍കുടലുകളില്‍വരെ അവ നിവസികുന്നു. അവയുടെ  പ്രവര്‍ത്തനങ്ങള്‍ശരീരത്തിന് അത്യന്താപേക്ഷിതവുമാണ്‌. എന്നാല്‍അവയില്‍ചിലവ മനുഷ്യന് ദോഷകരമായും പ്രവര്‍ത്തിക്കുന്നു. അവയെ പൊതുവായി pathogens എന്ന വിഭാഗത്തില്‍പെടുത്തിയിരിക്കുന്നു.
ദശലക്ഷക്കണക്കിനു Bacteriaകളില്‍നിന്ന് pathogens എങ്ങിനെ തിരിച്ചറിയപ്പെടും എന്നതാണ് bacteriological analysis ല്‍മുഖ്യം. പ്രധാന തടസ്സങ്ങള്‍ഇവയാണ്.
w     present in low numbers
w     limited survival time
w     numerous pathogens to analyze
w     time and cost prohibitive
 അതിനായി പ്രധാനമായി ഉപയോഗിക്കുന്ന ടെസ്റ്റ്‌കളാണ് TOTAL COLIFORM & FECAL COLIFORM TESTS. പക്ഷെ അവ pathogens അല്ല. അവ indicator organisms ആയി പരിഗണിക്കപെടുന്നു. Indicator organism’s ആയി പരിഗണികപെടാന്‍അവശ്യം വേണ്ടത്
1) Present when pathogens present in water
2) Absent in uncontaminated water
3) Present in higher numbers than pathogens in contaminated water
4) Better survival than pathogens
5) Easy to analyze
ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാണ്‌. Coliform bacteriaകളുടെ സാന്നിധ്യം ഒഴിവാക്കിയാല്‍pathogens ഇല്ല എന്നുറപ്പിക്കാം. ഏതൊരു മീഡിയത്തിലും Total coliform bacteriaകളുടെ വളര്‍ച്ചക്ക് ആവശ്യമായ ചൂട് 350Cഉം  Fecal coliform Bacteriaയുടേത് 44.50Cഉം ആണ്. ഇതില്‍കൂടിയ ചൂട് അവയെ നശിപ്പിക്കുന്നു. അതോടൊപ്പം ജീവസന്ധാരണശേഷി(survival rate) കുറഞ്ഞ രോഗാണുക്കളെയും (Pathogens).
Pasteurization എന്നാല്‍എല്ലാ മൈക്രോഓര്ഗനിസങ്ങളെയും നശിപ്പിക്കുക എന്നല്ല മറിച്ച് രോഗാണുവാഹകരായ ബാക്ടീരിയയെ നശിപ്പിക്കുക എന്നാണ്.പ്രത്യകിച്ചു ഇ-കോളി (Total coliform bacteria & Fecal coliform Bacteria). അതിനായി Pasteurization ചെയ്യണ മീഡിയത്തിന്റെ ചൂട് 720C ലേക് ഉയര്‍ത്തുകയാണ് ചെയ്യുന്നത്. അതിലൂടെ pathogens നശികുകയും ഉപയോഗപ്രദമായ മൈക്രോഓര്ഗനിസം സംരഷിക്കപെടുകയും ചെയ്യുന്നു.
മാലിന്യ സംസ്കരണത്തിന് പ്രധാനമായും രണ്ടു വിഭാഗങ്ങളാണ് ജലമാലിന്യസംസ്കരണവും ഖരമാലിന്യസംസ്കരണവും.ഇതില്‍ജലമാലിന്യസംസ്കരണം ഗാര്‍ഹികമായി ചെയ്യാന്‍ബുദ്ധിമുട്ടാണ്.അതില്‍അടുക്കളയിലെ ജലഉപയോഗം മുതല്‍ടോയ്‌ലറ്റ്വാട്ടര്‍വരെ ഉള്‍പെടുന്നു.(1000 – 2000 L/House/day). ഇത്ര കൂടുതല്‍ഉള്ളതിനാല്‍കേന്ദ്രീകൃതമായ ട്രീറ്റുമെന്റ്റ് തന്നെയാണ് അനുയോജ്യം. 80,000,000 L/day ട്രീറ്റ്‌ചെയാന്‍വേണ്ട പ്ലാന്റ് സ്ഥാപിക്കാന്‍4 acre സ്ഥലം മതിയാകും. അതായതു 60,000ഏകദേശം വീടുകള്‍ക്ക്‌വേണ്ടത്ര. (ഞങ്ങളുടെ പ്ലാന്റ് 2.5 acre സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്).
നമ്മുടെ നാട്ടിലെ ബയോഗ്യാസ്‌പ്ലാന്റുകളില്‍കൂടുതലായും ഖരമാലിന്യസംസ്കരണം ആണ് നടക്കുന്നത്. മാലിന്യ സംസ്കരണം ഏതു വിഭാഗതിലയാലും പൂര്‍ണമായും ബയോളജിക്കള്‍പ്രോസ്സസ് ആണ് നടക്കുന്നത്. അതിനു സഹായിക്കുന്നത് Nitrifying Bacteria, Denitrifying Bacteria, Organotrophs എന്നീ വിഭാഗത്തില്‍പെട്ട microorganisms ആണ്. ഇവയുടെ പ്രധാനസോഴ്സ് എന്നത് മൃഗവിസര്‍ജ്യം, മനുഷ്യന്റെതടക്കം തന്നെയാണ്.ഇതില്‍Nitrifying Bacteria മാലിന്യതിലുള്ള അമോണിയം,യുറിയ എന്നിവയെ nitrate ആക്കി മാറ്റുന്നു. Denitrifying Bacterianitrateനെ nitriteഉം nitrogen ഗ്യാസും ആക്കി മാറ്റുന്നു. Organotrophs മാലിന്യത്തിലെ സങ്കീര്‍ണ്ണമായ തന്മാത്രകളെ വിഘടിപ്പിച്ച് ലളിതമായ മൂലകങ്ങള്‍ആക്കി മാറ്റുന്നു അതോടൊപ്പം ബാക്ടീരിയയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നു..
ബയോഗ്യാസ് പ്ലാന്റുകളില്‍നടക്കുന്ന പ്രോസ്സസ് Anaerobic Digestion & decomposition ആണ്. അന്തരീക്ഷവായുവിന്റെ സാന്നിധ്യമില്ലാതെ നടക്കുന്ന ഈ പ്രവര്‍ത്തനത്തില്‍nitrate, nitrite എന്നിവയിലെ oxygen സ്വീകരിച്ച്‌മീതയ്ന്‍ഗ്യാസ് ഉണ്ടാകുന്നു. ഇതിനെ മെതനോസിസ് എന്നു പറയുന്നു. അതീവജ്വലനസേഷിയുള്ള ഈ വാതകമാണ് പാചകത്തിന് ഉപയോഗികുന്നത്. പ്ലാന്റില്‍ബാക്കിവരുന്ന സ്ലറിയില്‍മുഴുവനായ് വിഘടിക്കപെടാത്ത ഖരമാലിന്യങ്ങളും microorganismsഉം ഇ-കോളിയും(Total coliform bacteria & Fecal coliform Bacteria) അടങ്ങിയിരിക്കുന്നു. ഇത് അതെ രീതിയില്‍ജൈവവളമായി ഉപയോഗിക്കുന്നത് അപകടകരമാണ്. അതിനെ കംബോസ്ടിങ്ങിലൂടെ ജൈവവളമാക്കി മാറ്റാം. ചിലവ് കുറഞ്ഞ കമ്പോസ്റ്റ്‌പ്ലാന്റിനെ പറ്റി ഈ ബ്ലോഗില്‍വിസദീകരിച്ചിട്ടുണ്ട്.

ചെലവുകുറഞ്ഞ കമ്പോസ്റ്റ് നിര്‍മ്മാണം

കേരളവെറ്റിറനറി യൂണിവേഴ്സിറ്റിയുടെ കീഴില്‍തുമ്പൂര്‍മൂഴിയില്‍ ഡോ.ഫ്രാന്‍സിസ് സേവ്യറുടെമേല്‍നോട്ടത്തില്‍പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതാണ് തുമ്പൂര്‍മൂഴി മോഡല്‍എയറോബിക് കമ്പോസ്റ്റിംഗ്. രാസവസ്തുക്കള്‍ഒന്നും ഉപയോഗിക്കാതെ നമ്മുടെ വീട്ടുമുറ്റത്ത് ദുര്‍ഗന്ധമില്ലാതെ 90 ദിവസംകൊണ്ട് പച്ചിലയും, ചിരട്ടയും ഒഴികെയുള്ള ജൈവ മാലിന്യങ്ങളെല്ലാംതന്നെ കമ്പോസ്റ്റാക്കി മാറ്റാം. മീഥൈന്‍വാതകം പുറംതള്ളാതെ കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറംതള്ളപ്പെടുകയാണ് ഇതിന്റെ പ്രത്യേകത. വളരെ ചെലവു കുറഞ്ഞ രീതിയില്‍ഇത്തരത്തിലൊരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍2000 രൂപയില്‍താഴെ മാത്രമെ ചെലവ് വരികയുള്ളു. 15" നീളമുള്ള 60 കോണ്‍ക്രീറ്റ് കട്ടകള്‍ഉപയോഗിച്ച് പ്ലാന്റ് നിര്‍മ്മിക്കാം. ഹോളോ ഇല്ലാത്ത കട്ടകളാകയാല്‍സിമന്റും മണലും മെസ്തിരിയും ഇല്ലാതെതന്നെ നമുക്കിത് സ്വയം നിര്‍മ്മിക്കാം. കട്ടകള്‍അകലമിട്ട്  അടുക്കിയാല്‍മതി. ഉള്‍ഭാഗം 4'x4'x4' ചതുരത്തിലാണ്  കട്ടകള്‍അടുക്കേണ്ടത്.

സിമന്റിട്ട തറയിലോ, മണ്ണിന് മുകളിലോ എയറോബിക് കമ്പോസ്റ്റ് പ്ലാന്റ് നിര്‍മ്മിക്കാം.  രണ്ട് എതിര്‍വശത്തും മൂന്ന് കട്ടകള്‍വീതവും  മറ്റ് വശങ്ങളില്‍രണ്ട് കട്ട വീതവും ഇടയില്‍ഒരു കട്ടയുടെ പകുതി (7.5") അകലം നല്‍കി ഉള്‍ഭാഗം 4'x4'x4' ചതുരത്തില്‍നിരത്തിവെയ്ക്കുക. കോണോട് കോണ്‍അളവെടുത്ത് ചതുരമാണെന്ന് ഉറപ്പുവരുത്തുകയും ആവാം. അതിനുള്ളില്‍ഏറ്റവും താഴെയറ്റത്ത് ആറിഞ്ച് കനത്തില്‍ചാണകമോ കട്ടിയായ ബയോഗ്യാസ് സ്ലറിയോ നിറയ്ക്കാം. അതിന് മുകളില്‍കുറച്ച് ഉണങ്ങിയ കരിയിലകള്‍നിരത്തിയശേഷം ഇറച്ചിയുടെയും മീനിന്റെയും കോഴിയുടെയും തുടങ്ങി ഏത് ജൈവമാലിന്യവും നിക്ഷേപിക്കാം. അതിന് മുകളില്‍വീണ്ടും ചാണകമോ, കട്ടികൂടിയ സ്ലറിയോകൊണ്ട് മൂടാം. അപ്രകാരം മൂടിക്കഴിഞ്ഞാല്‍പൂര്‍ണമായും ദുര്‍ഗന്ധരഹിതമായി മാറും. ചെറു കുടുംബങ്ങള്‍, ഫ്ലാറ്റുകള്‍മുതലായവയ്ക്ക് ഈ രീതി വളരെ സൌകര്യപ്രദമാണ്. കരിയിലയോടൊപ്പം ഉണങ്ങിയ ഓല, മടല്‍, ക്ലാഞ്ഞില്‍, തൊണ്ട് മുതലായവയും നിക്ഷേപിക്കാം. കമ്പോസ്റ്റായി മാറുമ്പോള്‍ഓലയും മടലുമെല്ലാം ജൈവസമ്പുഷ്ടമായ വളമായി മാറും.

ഘട്ടം ഘട്ടമായി ലയറുകളായി പ്ലാന്റ് നിറയ്കാകം. എടുത്ത് മാറ്റുവാന്‍കഴിയുന്ന കട്ടകളാകയാല്‍പ്ലാന്റ് നിറയ്ക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുകയില്ല. സ്ഥല പരിമിതി ഉള്ളവര്‍ക്ക് കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ശേഷം മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കുയും ആവാം. പ്ലാന്റിന് മുകളില്‍മഴ നനയാതിരിക്കവാന്‍മേല്‍ക്കൂര അനിവാര്യമാണ്. പ്ലാന്റില്‍നിന്നും ജലത്തുള്ളികള്‍വീഴുകയില്ലാത്തതിനാല്‍ടെറസിന് മുകളിലും പ്ലാന്റ് നിര്‍മ്മിക്കാം. മേല്‍ക്കൂര മെടഞ്ഞ ഓലകൊണ്ടോ, ഫ്ലക്സ് ഷീറ്റുകൊണ്ടോ, ടിന്‍ഷീറ്റുകൊണ്ടോ, ലഭ്യമായ മറ്റ് വസ്തുക്കള്‍കൊണ്ടോ നിര്‍മ്മിക്കാം. ജൈവ മാലിന്യങ്ങളല്ലാത്ത പ്ലാസ്റ്റിക്ക്, കുപ്പിയോട്, ഇരുമ്പ് കഷണങ്ങള്‍, ഫ്യൂസായ ബാറ്ററി തുടങ്ങിയവ  പ്ലാന്റില്‍നിക്ഷേപിക്കുവാന്‍പാടില്ല.

ബയോഗ്യാസ് പ്ലാന്റുകളിലേയ്ക്ക് കക്കൂസ് വിസര്‍ജ്യവും സോപ്പ് വെള്ളം ഒഴിവാക്കി പ്രയോജനപ്പെടുത്താം. അതിലൂടെ ലഭിക്കുന്ന സ്ലറി കട്ടിയായ രൂപത്തിലാക്കി ചാണകത്തിന് പകരം പ്ലാന്റില്‍നിക്ഷേപിക്കാം.  കൈകൊണ്ട് വാരാതെ തന്നെ ഏതെങ്കിലും അനുയോജ്യമായ കയ്യുറയും ഉപകരണങ്ങളും ഉപയോഗിക്കുവാനും കൈകാര്യം ചെയ്യുവാനും കഴിയും.  ഈ പ്ലാന്റിനുള്ളില്‍ഒരാഴ്ചയ്ക്കുള്ളില്‍70-75 ഡിഗ്രി സെല്‍ഷ്യയസ്സായി താപം ഉണ്ടാകുന്നതിനാല്‍അണുബാധ ഉണ്ടാവുകയില്ല, മാത്രവുമല്ല സ്ലറിയിലടങ്ങിയിട്ടുള്ള കോളിഫാം ബാക്ടീരിയ നശിക്കുകയും ചെയ്യും.  ഇപ്രകാരം പരിസ്ഥിതി മലിനീകരണം നമുക്ക് പൂര്‍ണമായും ഒഴിവാക്കാം. മണ്ണിലൂടെ ആഴ്ന്നിറങ്ങുന്ന ജലം ബാക്ടീരിയകളുടെ സഹായത്താല്‍ശുദ്ധീകരിക്കപ്പെടുകയും ശുദ്ധമായ കുടിവെള്ളം ലഭ്യമാകുകയും ചെയ്യും.
കംപോസ്ടിങ്ങിലൂടെ സങ്കീര്‍ണ്ണമായ തന്മാത്രകളെ വിഘടിപ്പിച്ച് ലളിതമായ മൂലകങ്ങള്‍ആക്കി മാറ്റുന്നു. അതോടൊപ്പം അപകടകരമായ pathogens (Total coliform bacteria & Fecal coliform Bacteria), പ്ലാന്റിലുണ്ടാകുന്ന Pasteurization ചൂടില്‍(720C) നശികുകയും വിഘടനതിനാവശ്യമായ ഓര്ഗനിസം നിലനില്‍കുകയും ചെയ്യുന്നു. ചെറിയ രീതിയില്‍നനവ്‌ഇത്തരം പ്ലാന്‍റില്‍ആവശ്യമാണ് ചിതലുകള്‍ഉണ്ടാകാതിരിക്കാന്‍. കൂടാതെ പ്ലാന്‍റില്‍ചൂട് ഉയരുന്നില്ലെങ്ങില്‍പച്ചിലകള്‍(nitrogen source) കൂടുതലായി ഉപയോഗിക്കെണ്ടതാണ്.  ഇത്തരം സാധാരണ കംപോസ്റിംഗ് രീതിയില്‍ 75-90 ദിവസങ്ങള്‍വേണ്ടി വരും.എന്നാല്‍മണ്ണിരകളെ ഉപയോഗിച്ചാല്‍ 30-40 ദിവസങ്ങള്‍കൊണ്ട് കംപോസ്റിംഗ് പൂര്‍ത്തിയാക്കാം.

ഇങ്ങിനെ ലഭിക്കുന്ന ജൈവവളം സുരക്ഷിതമായി കൈകാര്യം ചെയുന്നതിനായി അല്പം കുമ്മായം (stalk lime) ചേര്‍ത്ത് അണ്‌വിമുക്തമാക്കുന്നത് നല്ലതാണു. കേരളത്തിലെ മണ്ണില്‍അമ്ലരസം കൂടുതലുള്ളതിനാല്‍മണ്ണിന്റെ pH ഉയര്‍ത്താന്‍ഇത് സഹായിക്കും.

വിദേശങ്ങളില്‍ബയോഗ്യാസ് പ്ലാന്റുകള്‍ഇല്ലാത്തതിന്റെ പ്രധാനകാരണം കേന്ദ്രീകൃതമായ ട്രീട്മെന്റ്റ് പ്ലാന്റുകളുടെ സാന്നിധ്യം തന്നെയാണ്. അവിടത്തെ സര്‍കാര്‍പൊതുജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന ഘടകങ്ങള്‍കാലേകൂട്ടി തയ്യാറാക്കുന്നു. പിന്നെ sewage കൈകാര്യം ചെയ്യാനുള്ള റിസ്കും സ്ഥലപരിമിതിയും കുക്കിംഗ്‌ഗ്യാസ്ന്റെ വിലകുറവും ഉയര്‍ന്ന വരുമാനവും അതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു.ഒരു resident അവന്റെ sewerageനെ പറ്റി വ്യകുലപെടുന്നില്ല. എല്ലാം പൈപ്പ്‌ലൈന്‍വഴി കേന്ദ്രീകൃതമായ ട്രീട്മെന്റ്റ് പ്ലാന്‍റില്‍എത്തും.എന്നാല്‍കംപോസ്ട്ടിംഗ് വളരെ വ്യാപകമായി ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ഗാര്‍ഡന്‍ഹോബ്ബിസ്റ്റ്കള്‍. അതിനുപയോകിക്കുന്ന ബാക്ടീരിയ source എന്നത് മൃഗവിസര്‍ജ്യം തന്നെയാണ്. അല്ലെങ്കില്‍കള്‍ചാര്‍ചെയ്തെടുത്ത ബാക്ടീരിയ ലായനി ഉപയോഗിക്കുന്നു.